അവഗണിക്കപ്പെട്ടവൾ  - തത്ത്വചിന്തകവിതകള്‍

അവഗണിക്കപ്പെട്ടവൾ  



പതിനെട്ടു കഴിഞ്ഞൊരുവൾ
ഉന്നതപഠനത്തിനായി
വിദ്യാപീഠത്തിൽ പോകാനൊരുങ്ങും മദ്ധ്യേ
തുടങ്ങുമൊരുതരം
ചാരക്കണ്ണുകളവളെ
പിന്തുടർന്നവളൊരു കുഴപ്പക്കാരിയാണെന്നു
വിധിയെഴുതാൻ
മംഗല്യം കഴിഞ്ഞാഴ്ചകൾ പിന്നിടുമ്പഴോ
ആ കണ്ണുകളവളുടെയുദരത്തിലേക്കു പായും
മാസങ്ങൾ ചിലതു ചലിച്ചിട്ടുമവളുടെ
വയറു പൊങ്ങിയില്ലെങ്കിലോ
പിന്നെയവളൊരു മച്ചിയായി
പിഴവുകളവൾക്കല്ല തനിക്കാണെന്നു
തിരുത്തുന്നതിലും വലിയ മാനക്കേട്
മറ്റെന്തുണ്ട് പ്രിയ ഭർത്താവിന് ?
ഇനിയവൾക്കൊരു മകൾ
പിറന്നു
തൻറെ ചിറകുകൾക്കിടയിലിട്ടു വളർത്തി
കണ്ണിലെ കൃഷ്ണമണി പോൽ
പരിപാലിച്ചിട്ടുമവൾ
മറ്റൊരുത്തനൊപ്പമിറങ്ങിപ്പോയാലോ
നാട്ടുകാർക്കിടയിലായമ്മയൊരു വേലിചാടിയുമായി


up
0
dowm

രചിച്ചത്:
തീയതി:09-01-2019 02:10:34 PM
Added by :Sabeela Noufal
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :