അപ്രിയം  - ഇതരഎഴുത്തുകള്‍

അപ്രിയം  

ആവര്‍ത്തനത്തിന്‍വിരസതയാര്‍ന്നതാം
ആഗസ്റ്റുപതിനഞ്ച്‌വീണ്ടുമെത്തി
രാവിലെസ്കൂളില്‍പോയ്‌ ഭാരതമാതായ്ക്ക്
"ജെയ്വിളിച്ചാര്‍പ്പിട്ടകുട്ടിക്കുസൃതികള്‍ "
സ്വാശ്രയസ്വര്‍ല്ലോകഭാവിവാഗ്ദാനങ്ങള്‍
സ്വാഭിമാനത്തിന്റ്റെ നന്മക്കുരുന്നുകള്‍
ആരോവിതരണംചെയ്തൊരു മിട്ടായി
നൊട്ടിനുണഞ്ഞുകൊണ്ടീവഴിപോകവേ
ഞാനൊന്നുമെല്ലെത്തിരിഞ്ഞുനോക്കി _എന്റ്റെ
നാടിന്റ്റെകോലംഒന്നാസ്വടിക്കാന്‍ .
നാണമാവുന്നുവോ ഭാരതമേ നിന്റ്റെ
നാറിയോരാവരണങ്ങള്‍ കാണ്‍കെ !
സ്വാതന്ത്ര്യശീലപുതച്ചതിന്‍ശേഷമി _
ന്നറുപത്തിയഞ്ചുകൊല്ലംകഴിഞ്ഞു
ആഴക്കരിക്കുപാങ്ങില്ലാത്തജന്മങ്ങള്‍
ആണ്ടുചെല്ലുന്തോറുമേറിടുന്നു
നാടുംനഗരവുംരണ്ടല്ലതൊന്നെന്ന
നാട്യമീവാഴ്വുനരകതുല്യം !
കീരിയുംപാമ്പുംപരസ്പരംസ്നേഹിച്ചു
വാഗതിസാരങ്ങള്‍വര്ഷിച്ചിടുമ്പോഴും
സമ്മതിദാനാവകാശികള്‍ നാം സ്വയം
സമ്മാനമായ്‌ തീറെഴുതികൊടുക്കുന്നു
സ്വാതന്ത്ര്യമെന്നതിന്‍അര്‍ത്ഥമറിയാതെ
സ്വാഗതമോതുന്നു നാംരാജ്യസ്നേഹികള്‍ !!!


up
0
dowm

രചിച്ചത്:വീ ടീ സദാനന്ദന്‍
തീയതി:15-08-2012 10:08:28 PM
Added by :vtsadanandan
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me