സമയം - പ്രണയകവിതകള്‍

സമയം 

പറയാന്‍ മറന്നതില്‍ പകുതിയും ഞാനിന്നു
മനസ്സിന്‍റ്റെ താളില്‍ കുറിച്ചിടുന്നു
നിന്നിലേക്കുള്ളൊരെന്‍ യാത്രയിതെങ്ങിനെ-
യെവിടെത്തുടങ്ങിയെന്നൊര്‍മ്മയില്ല
വര്‍ണ്ണങ്ങള്‍ വറ്റിവരണ്ടൊരെന്‍ ജീവനില്‍
തന്നു നീ പുത്തന്‍ നിറക്കൂട്ടുകള്‍
നിന്‍ നീലമിഴികളില്‍ കണ്ടു ഞാനാദ്യമായ്
ഒരു നൂറു സ്വപ്നത്തിന്‍ പുതുലോകത്തെ
മഞ്ഞും മഴയും കുളിര്‍ക്കാറ്റിന്‍റ്റെ ഗന്ധവും
നിഴലും നിലാവും പൂംചോലതന്‍ കൊഞ്ജലും
അമ്മതന്‍ താരാട്ടിന്നീണവും താളവും
നിനക്കായ് മറന്നതോ, അറിയാതെ മാഞ്ഞതോ?
അന്നൊരാ സന്ധ്യയില്‍ വിജനമാം പാതയില്‍
നിനക്കായ് കരുതിയോരിഷ്‌ടം പറഞ്ഞു ഞാന്‍
ഇത്തരം ഫലിതങ്ങള്‍ ക്ഷമയോടെ കേള്‍ക്കുവാന്‍
സമയമില്ലെന്നോതിയകലെ മറഞ്ഞു നീ
ഇരുളില്‍ വിടര്‍ന്നൊരു സ്വപ്‌നത്തിന്‍ പൂവിന്‍റ്റെ
ഇതളിലായ് ഞാന്‍ കണ്ട വര്‍ണ്ണങ്ങളെ
ഒരു വെറും 'ഫലിത'മെന്നോതി നീ പോയെങ്കി-
ലെനിക്കോ പിഴച്ചതെന്‍ പ്രണയത്തിനോ?
നിസ്സ്വാര്‍ഥമായൊരെന്‍ പ്രണയമൊരിക്കലും
ഇനി നിന്‍റ്റെ സമയത്തെ മോഹിക്കില്ല
"നിന്നെ മറക്കുവാനാവില്ലെനിക്കെന്നു "
ചോരച്ചുവപ്പിനാലെഴുതിയിടും വരെ
അറിയാന്‍ ശ്രമിച്ചുവോ നീയെന്‍റ്റെ 'ഫലിത'ത്തെ
ഒരു മാത്രയെങ്കിലും ?, സമയമില്ല പോലും !!


up
0
dowm

രചിച്ചത്:കൃഷ്ണ
തീയതി:15-08-2012 11:30:12 PM
Added by :krishna
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :