കീടങ്ങൾ  - തത്ത്വചിന്തകവിതകള്‍

കീടങ്ങൾ  

കാലിൽ ബൂട്ടില്ല
കയ്യുറയില്ല
മുഖംമൂടിയില്ല
ദേഹവും മറയ്ക്കാതെ
പാടശേഖരങ്ങളിൽ
മഞ്ഞുപോലെ വെളുക്കെ
മണിക്കൂറുകളോളം മരുന്നടിച്ചാൽ
ബോധം കെടും, മരണം നിശ്ചയം.

മറുനാടാനല്ല
മലയാളിയാണ്
ഭക്ഷ്യവിളകളിൽ
വിഷമടിക്കാനും
ലാഭം കൊയ്യാനും
അറിഞ്ഞും അറിയാതെയും
ഒപ്പം മരണം കൊയ്യാനും
കേരളമിന്നു-
മരണഭീതിയിൽ
ചോറും കറികളും
തീൻമേശയിലെത്തുന്നതു-
സംശയത്തിന്റെ നിഴലിൽ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-01-2019 06:27:34 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :