ഹൃദയരാഗപക്ഷി  - പ്രണയകവിതകള്‍

ഹൃദയരാഗപക്ഷി  

കാലം മനസ്സിൽ കളിവീടുവരച്ച കാലം...
മോഹം നമ്മിൽ ഊഞ്ഞാലുകെട്ടിയ നേരം...

കാലം മനസ്സിൽ കളിവീടുവരച്ച കാലം...
മോഹം നമ്മിൽ ഊഞ്ഞാലുകെട്ടിയ നേരം...

അവളൊരു നിഴലായെൻ മനസിലൊഴുകിയെത്തി...
അവളൊരു പനിനീർ നിലാവായൊഴുകിയെത്തി

ഒരിളംതെന്നലായി ഞാൻ മയങ്ങുംനേരം അവളൊരു...
ഇണക്കിളിയായി പറന്നെൻ അരികിലെത്തി...
എൻ മണിവീണ മീട്ടും ശ്രുതികളെല്ലാം...
അവളുടെ ഹൃദയത്തുടിപ്പുകളായിരുന്നു...

കാലം മനസ്സിൽ കളിവീടുവരച്ച കാലം...

മഴവെയിലിൽ പൂത്തുമ്പികൾ ഉഞ്ഞാലാടുന്നനേരം...
അവളുടെ കരിവളക്കിലുക്കവും പരിഭവം പറച്ചിലും...
കൗതുകമായിരുന്നു എനിക്കെന്നും കൗതുകമായിരുന്നു...

ഇടവഴിയോരത്തും ആൽത്തറയോരത്തും അവളെൻ നിഴലായിരുന്നു...
ചാഞ്ഞുപെയ്യുന്ന ചാറ്റൽമഴയത്ത് ഒരു കുടക്കിഴിൽ...
ഞാനവളെ ചേർത്തണച്ചതും ഒരിലപൊതിച്ചോറു...
ഞങ്ങളൊന്നായി പങ്കുവച്ച കാലവും എന്നുമെൻ...
മനസിൽ കുളിരുള്ളോർമ്മകളായിരുന്നു....

കാലം മനസ്സിൽ കളിവീടുവരച്ച കാലം...

എൻ ഇടനെഞ്ചിലെ നഖക്ഷതപാടുകളെല്ലാം..അവളുടെ... ഓർമ്മകളായിരിന്നു എന്നും അവളുടെഓർമ്മകളായിരുന്നു...

എന്നിട്ടും എന്നിട്ടും ഒരുവേള പരിഭവം പറഞ്ഞുനീ...
പറന്നകന്നതെന്തേ..എൻ ഹൃദയരാഗപക്ഷി നീ...
എന്നെ മറന്നുപോയതെന്തേ എന്നെ മറന്നുപോയതെന്തേ...

സന്ധ്യതൻ കുങ്കുമം തിരയിൽതാഴുംനേരം നാംഇരുവരും...
ചേക്കേറും ആ മരച്ചില്ലകൾ അടർന്നുപോയതെന്തേ...
അടർന്നുപോയതെന്തേ അറിയില്ലല്ലോ അറിയില്ലല്ലോ ...

കാലം മനസ്സിൽ കളിവീടുവരച്ച കാലം...
മോഹം നമ്മിൽ ഊഞ്ഞാലുകെട്ടിയ നേരം...

ബൈജൂ ജോൺ....


up
0
dowm

രചിച്ചത്:ബൈജു ജോൺ
തീയതി:23-01-2019 10:20:46 PM
Added by :baiju John
വീക്ഷണം:335
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me