കൊള്ള  - തത്ത്വചിന്തകവിതകള്‍

കൊള്ള  

പറച്ചിലില്ല
പ്രവർത്തിയിലില്ല
വരവിൽ കള്ളം
ചിലവിൽ കള്ളം
പെരുങ്കള്ളന്മാരുടെ
കടൽക്കൊള്ള
അറുതിയില്ലാതെ
വാഗ്‌വാദങ്ങളിൽ.

വിഗ്രഹങ്ങളിൽ വിശ്വസിക്കാൻ
വഴക്കടിക്കുമ്പോൾ
മനുഷ്യനിൽ വിശ്വസിക്കാൻ
ആരും വഴക്കടിക്കുന്നില്ല
മനുഷ്യൻ മനുഷ്യന് ഭാരമായി
ഭൂമിയിലെ കല്ലറകളിലൊളിക്കുന്നു.

തൊഴിലാളിയും
മുതലാളിയും
കള്ളം പറഞ്ഞും
കാലുവാരിയും
കണക്കു തീർത്തു
കുമ്പസരിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-01-2019 07:03:27 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :