പദ്ധതി  - തത്ത്വചിന്തകവിതകള്‍

പദ്ധതി  

അദ്ദേഹം വരുന്നു, ഉത്ഘാടനം ചെയ്യുന്നു
പേരുകൾ എഴുതുന്നു,ഫലകം പതിക്കുന്നു
തറക്കല്ലിടുന്നു, പ്രസംഗിക്കുന്നു
പണി തുടങ്ങുന്നു, വോട്ടു ചോദിക്കുന്നു
ജനം ചതിച്ചു, പരാജയപ്പെടുന്നു
കോടികളുടെ നഷ്ടം, പിൻവാങ്ങുന്നു
അനുവാദം തടയുന്നു, സമരം ചെയ്യുന്നു
ഫലമില്ലാതെ പണിനിർത്തുന്നു
വിജയം കണ്ടിടത്തേക്കു മാറ്റുന്നു.
പദ്ധതിയില്ലാതാകുന്നു, ദൗത്യം പരാജയപ്പെടുന്നു.
നിഷേധിക്കുന്നു, വീണ്ടും വരാ മിനിയൊരിക്കൽ .

ഷിപ് യാർഡോരിക്കൽ ബോട്ട് യാർഡായി
നാളേറെക്കഴിഞ്ഞു വീണ്ടും ഷിപ്യാർഡായി
പതിറ്റാണ്ടുകളായിട്ടും കടലാസിലും
മെല്ലപ്പോക്കിൽ സ്മ്രതിപൂജയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-01-2019 05:24:19 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :