സ്വപ്ന മഞ്ചം
സ്വപ്ന മഞ്ചം സുര്യമുരളി
എൻ മനമൊഴുകും കാനന വീഥിയിലാരൊ ഒരുക്കി വെച്ചൂ... എനിക്കായൊരു മഞ്ചൽ
വർണ്ണനാതീതമാം മഞ്ചൽ തൊടാനെൻ
കൈ തരിച്ചു........
കയറി സവാരി ചെയ്യാനെൻ മനം കൊതിച്ചൂ
കാനന വീഥി രാജ പാതയായ് മാറിയതു പോൽ
ആലവട്ട വെഞ്ചാമരം വീശിത്തുടങ്ങിയൊ.....
നയനങ്ങളിൽ വർണ്ണവിസ്മയങ്ങൾ മിന്നിത്തിളങ്ങിയല്ലൊ......
എൻ സ്വപ്നങ്ങളിലെ സഹയാത്രികയെ തിരയാൻ മറന്നില്ല............
ഓർക്കുംതോറുമവൾ സാമീപ്യത്തിനായ്
കൊതിക്കാതിരൂന്നില്ല........
സ്വപ്നമാണെന്നിരുന്നാലും..................
Not connected : |