അസ്തമയം  - മലയാളകവിതകള്‍

അസ്തമയം  

നിറമാര്ന്ന മിഴികളില്‍ നിറയുമോ നീര്കണം
നിശീഥിനിതന്‍ നിശബ്ദതയില്‍

ഒരു ചൂടുകണ്ണുനീര്തുള്ളിയായ് ഞാനൊന്നി-
റ്റിറ്റു വീണൊന്നുടഞ്ഞിരുന്നെങ്കില്‍

ഒരു ചാറ്റല്‍ മഴയായമ്മതന്‍ മേനിയില്‍
ആഴ്ന്നിറങ്ങിയസ്തമിച്ചിരുന്നെങ്കില്‍

ഈ രാവിന്നിരുട്ടിലേയ്ക്കൊറ്റയ്ക്ക്മാത്രമായ്
മറഞ്ഞു ഞാന്‍ പോയിത്തീര്ന്നിരുന്നെങ്കില്‍

അമ്പിളിത്താരകളില്ലാത്ത വാനത്ത്
ഒരു കാറ്റായി ഞാന്‍ പാറിയെങ്കില്‍

ഇതും ജന്മസാഫല്യമെന്നതുമോര്ത്തു കൊ-
ണ്ടൊരുപാഴ്ജന്മമായ്ത്തീര്ന്നിരുന്നേനെ ഞാന്‍....


up
0
dowm

രചിച്ചത്:SOUMYA ARUN
തീയതി:14-02-2019 12:20:16 PM
Added by :SOUMYA ARUN
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me