മരണം ! - തത്ത്വചിന്തകവിതകള്‍

മരണം ! 

ബാലാരിഷ്ടത മാറാത്ത ബാല്യത്തിന്റെ
ആയിരം ചോദ്യശരങ്ങൾ
ഏറ്റുവാങ്ങിയ വാക്ക്

കൗതുകങ്ങൾ തേടിയുള്ള
യാത്രയിൽ കൗമാരം
ഭയത്തോടെ ഉച്ചരിച്ച വാക്ക്

വികാരതീക്ഷ്ണമായ യൗവനം
നിരാശയുടെ പടുകുഴിയിൽ വീഴുമ്പോൾ
സ്നേഹിച്ചു തുടങ്ങുന്ന വാക്ക്

നിയതിതൻ നിതാന്തത പുൽകാൻ
കാത്തിരിക്കുന്ന വാർദ്ധക്യം
മനസ്സിൽ മന്ത്രമായ് ഉരുവിടുന്ന വാക്ക്..


up
0
dowm

രചിച്ചത്:Sandra
തീയതി:14-02-2019 03:23:47 PM
Added by :Sandra
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :