ഓർമ്മകൾ - പ്രണയകവിതകള്‍

ഓർമ്മകൾ 


എത്ര മധുരമാണോർമ്മകൾ
നിന്നെ കുറിച്ചുള്ള താകുമ്പോൾ മൽസഖി
തപ്ത ഹൃദന്തത്തിൽ ചന്ദനം പൂശി
നീഹാര ശീതളമാകുന്നു പിന്നെയും
ഒരു ദിനം കൂടി വന്നെത്തി നിന്നോർമ്മകൾ
പ്രോജ് ജ്വല സുന്ദരമായ് തിളങ്ങീടുവാൻ
പാടല പനീർ ദളങ്ങൾ പറിച്ചേ കി യില്ല ഞാൻ
പാവനമാമൊരു പ്രേമം മുളയ്ക്കുവാൻ
വൈതാളിക വാണികളായില്ല വൈഖരികൾ
വശ്യമനോഹര കാന്തികൾ വാഴ്ത്തുവാൻ
കാമിച്ചതില്ല ഞാൻ മാംസ നിമ്നോന്നതികളെ
കണ്ടു മയങ്ങിയാ കണ്ണിന്റെ കാന്തിയിൽ
നൊന്തു പിടഞ്ഞു മധുരമായെൻ മനം
കേവലമന്യനായ് മാറിനിന്നീടവേ
ചാരത്തു വന്നു നീ സൗഹൃദ പൂക്കളായ്
ചോദിച്ചതില്ല ഞാനൊന്നുമെങ്കിലും
നേദിച്ചു നല്കി നീ വശ്യമാം പുഞ്ചിരി
എന്റെ മനസ്സിനടിത്തട്ടു കണ്ടുവോ
നിന്റെ നയനത്തിൽ ദീപ്തമാം രശ്മികൾ
എന്റെ ഹൃദയനിണം കൊണ്ടെഴുതിയ കവിതകൾ
കാലം മായ്ക്കാത്ത കനവിന്റെ കാമനകൾ
നേദിച്ചു പ്രാർത്ഥിച്ചുസ്വസ്തിയേകട്ടെ ഞാൻ
നേദിച്ചു പ്രാർത്ഥിച്ചു സ്വസ്തിയേകട്ടെup
0
dowm

രചിച്ചത്:ഹരികുമാർ.എസ്
തീയതി:14-02-2019 04:02:45 PM
Added by :HARIKUMAR.S
വീക്ഷണം:497
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :