ചിരി മാത്രം  - തത്ത്വചിന്തകവിതകള്‍

ചിരി മാത്രം  

കരമടക്കാൻ പോയി
കരമെടുക്കുന്നില്ലേയെന്നു ചോദിച്ചു
' കരത്തിന്റെ യന്ത്രം തുറക്കുന്നത് നാളെയാണ്
നാളെയോ മറ്റന്നാളോ വരരുതോ' എന്നു
ചിരിച്ചുകൊണ്ടു മറ്റെന്നാൾ
ഞായറാഴ്ചയെന്നറിയാതെ
പറഞ്ഞയക്കും പോലെ.
തിങ്കളാഴ്ച വന്നാലും പറ്റുമോ-
യെന്നു ചിന്തിച്ചു നിരാശനായി
സർക്കാർ മുറ്റത്തുനിന്നും മടങ്ങി.

എല്ലാവരെയും
എല്ലായിടത്തും
നിരാശരാക്കി
നടത്തി നടത്തി
പറഞ്ഞയക്കുന്ന
സ്ഥാപനമായി
ചിരിയും കളിയോ-
മായിരിക്കുന്ന
വെള്ളപ്പൂക്കളെപോലെ



up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-04-2019 09:30:46 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :