മഴ
ദിക്കറിഞ്ഞു നാടറിഞ്ഞു
മനസ്സിൽ നിറഞ്ഞ
സന്തോഷമേകി
പെയ്ത മഴയിന്നു
ദിക്കും നാടും അറിയാതെ
എവിടെയൊക്കെയോ
വിഷാദമേകി പെയ്തൊഴിയുന്നു ...
കഠിന ഉഷ്ണത്തിൽ
ദിശയറിയാതെ
സഞ്ചരിക്കുന്ന
മരവിച്ച ചിന്തകൾക്ക്
പുതിയ നിറമേകാൻ
രാത്രിമഴക്കായി
കാത്തിരിക്കുന്നു ആരോചിലർ
എവിടെയൊക്കെയോ ....
ഞാൻ പോലും അറിയാതെ
കാർമേഘം പോലെ
എന്റെയുള്ളിലും
കടന്നുവന്ന ഏതോ
കിനാക്കൾ പെയ്തൊഴിയാൻ
കൊതിക്കുന്നു
വിഷാദ മഴയയായി ..
എന്റെ സ്വപ്നങ്ങളിൽ
നിന്റെ കൈപിടിച്ച്
വേനൽ ചൂടിലൂടെ
ഞാൻ നടക്കുമ്പോൾ
ഒരു കുഞ്ഞു മഴതുള്ളി
എന്റെ ശിരസിനെ
നനച്ചിരുന്നു എങ്കിൽ
ഞാൻ ആശിക്കുന്നിന്നു ...
കൊഴിഞ്ഞു പോയ
നിമിഷങ്ങൾക്കൊപ്പം
നമ്മുടെ പ്രണയത്തിനു
പലപ്പോഴതും സാക്ഷിയായി
എന്നും കൂട്ടുവന്ന
മഴപോലും നമ്മെ
വിട്ടിന്നു ഏതോ
ദിശയറിയാ നാട്ടിൽ
പേരറിയാ നാട്ടിൽ
പൈതോഴിയുന്നിന്നു ...
നിന്റെ ഓർമകളുടെ
ഭാണ്ഡമഴിച്ചുവെക്കാനായി
ചിന്തകൾ നഷ്ട്ടമായ
ഓർമകളുടെ കൊടും
ചൂടിൽ ഒരു മഴത്തുള്ളിക്കായി
ഞാൻ യാത്രയാകുന്നു ....
(ജോസ്)
Not connected : |