ഗജരാജൻ
ഗജരാജൻ സൂര്യമുരളി
നാടെങ്ങും പൂരങ്ങൾ...
തുമ്പികൈ ഉയർത്തി ചിന്നം
വിളിയുമായ് നിൽക്കും.....
കരിവീരന്മാർ .....
ചിലമ്പിൻ കിങ്ങിണി നാദവും
ഇടനെഞ്ചിൻ ഉടുക്കിൻ താളവും
ആമാശയത്തിൽ നിന്നുയരും
വിശപ്പിൻ ദീനരോധനവും
കിട്ടുന്ന കൂലിക്കുമേൽ ചിലവിൻ
പട്ടികമേൽ തീരാവേദനയും.....
വാർന്നൊഴുകും മൂർദ്ധാവിൻ
രക്തം കവിളോരം ഒലിച്ചിറങ്ങവെ......
കണ്ണുനീർ ചാലുകൾ രക്തവർണ്ണ
പുഴകളായ് മാറവെ....
അലറും കൽപനകൾ ഇടറിപ്പോയ്.....
Not connected : |