കാൽച്ചിലമ്പ് - മലയാളകവിതകള്‍

കാൽച്ചിലമ്പ് 

കാൽച്ചിലമ്പ് സൂര്യമുരളി

ദേവീ നടയിൽ......
കൈയിൽ ഉടവാളുമായ് ഉറഞ്ഞു
തുള്ളും കോമരത്തിൻ നെറ്റിയിൽ
നിന്നുറ്റിറ്റു വീഴും രക്തതുള്ളികളിൽ
ലിഖിതമാക്കപ്പെടും ഭക്തിപാരവശ്യം
പൊട്ടിക്കരയും അരമണി കിങ്ങിണി
കാൽത്തളകൾ സംവത്സരങ്ങളായ്
നേടീ....നിത്യദാരിദ്ര്യം.......
ദേവിക്കായ് കൽപനകൾ മുഴക്കി ....
മാലോകർക്ക് സമ്പൽസമൃദ്ധിക്കായ്
സ്വന്തം കൂരയിൽ കനലിനായ് കേണില്ല
കണ്ടറിഞ്ഞോ കേട്ടറിഞ്ഞോ ആരും
ഒന്നും നൽകിയതുമില്ല....


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:14-04-2019 10:04:16 PM
Added by :Suryamurali
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :