സ്‌മൃതിപൊയ്ക - മലയാളകവിതകള്‍

സ്‌മൃതിപൊയ്ക 

കാലയവനികയേ വരിക എൻചാരത്തു
നിൻ തിരശ്ശീല മാറ്റുക
വിസ്മിതിയിലാണ്ടൊരെൻ ഓർമയെ ഉണർത്തുക
ബാല്യകൗമാര ഖണ്ഡം തുറക്കുക
കൊഴിഞ്ഞ വസന്തത്തിൻ മൃതിപൂക്കളായ്
ചിതറിയ സ്പടികഫലകം ചേർക്കുക
കാലമാം മാന്ത്രികചക്രം തിരിപ്പൂ
ഓർമ്മതൻ ശിലായുഗത്തിലേക്കു

സ്വപ്നസഞ്ചാര താണ്ഡവം തിമിർക്കട്ടെ
കാറും കോളും കാറ്റും മുഴങ്ങട്ടെ
കർണദളങ്ങൾ പിളർക്കട്ടെ
ഉയരട്ടെ ചേതനയറ്റ സ്‌മൃതിപൊയ്ക
ഉടയ്ക്കുക നിൻ കോട്ടയെ ,കുത്തിയൊഴുകട്ടെ
ചിതറിച്ചു വൻമതിൽപാളിയെ ...!!!


up
0
dowm

രചിച്ചത്:നിധിൻ Ramadas
തീയതി:18-04-2019 08:56:04 AM
Added by :Nidhin Ramadas
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)