ആദിത്യൻ - മലയാളകവിതകള്‍

ആദിത്യൻ 

മേഘപാളിയെ ചൂഴ്ന്നിറങ്ങിയോ
മലമേടുകളെ തഴുകിയുണർത്തിയോ
കോടയെ വകച്ചുവോ ,മഞ്ഞുതുള്ളിയെ ചുംബിച്ചുവോ
എയ്തുവോ സായകം കണക്കെ ,നിൻ ആദ്യകിരണത്തെ

നാമനേരം നമിച്ചുനിൽക്കും തളിരിനെ
പുതുജന്മം കൊടുത്തുവോ നിൻ മൃദുപ്രഹരത്താൽ
അലസമായ് മിഴിതുറന്നോരോ പ്രസൂനത്തിൻ
തേൻകുമ്പം കിനിഞ്ഞുതുളുമ്പിയൊ
പരാഗണമന്ത്രം അലിയിച്ച നറുമണം
കാടുതാണ്ടി മേടുതാണ്ടി പുഴതാണ്ടി പറന്നുവോ
അതറിഞ്ഞുവോ വാഞ്ഛപൂണ്ട മധുപക്കൂട്ടം
മധു നുണഞ്ഞുവോ ,പൂമ്പൊടി വിതറിയോ
തീർത്തുവോ ഹേ സൂനമേ ,നിൻ മനോരഥം

പാർത്തലം ജീവനെ മാറോടണപ്പാൻ
വൃത്തമെടുത്തുവോ ആദിത്യാ ,നീ മാഹാത്മ്യനേ !!!


up
0
dowm

രചിച്ചത്:നിധിൻ RAMADAS
തീയതി:18-04-2019 08:57:53 AM
Added by :Nidhin Ramadas
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :