ഭൂമി

ഭൂമി" നീലച്ചിറകുള്ള പക്ഷി  

"ഭൂമി" നീലച്ചിറകുള്ള പക്ഷി

ഭൂമി നീലച്ചിറകുള്ള പക്ഷി
ഒരു നിശ്‌ചിത ഭ്രമണ പഥത്തിൽ
നിത്യ സഞ്ചാരിയാം വർണ്ണപക്ഷി.

നിൻ ചിറകുകൾ നീലകടലുകൾ
നിറയുന്ന അലകൾ തൻ കുളിർമ്മയിൽ
ചാഞ്ചാടുന്ന തൂവലുകൾ മാമരങ്ങൾ.

എത്രസുന്ദരം ഈ പക്ഷിതൻ ഭ്രമണ൦
മഹത്തരമായ വെളിച്ചമേകും സൂര്യചന്ദ്രന്മാർ
ദിനരാത്രം നിറക്കുന്നു ജീവതാളം.

കേൾക്കാ൦ ധമനികളാം നദികളിൽ തരംഗിണിരാഗം
ഇത്തിരിനേരമീ പക്ഷിയെ നോക്കിനിൽകാം
ആ ചിറകുകൾ തലോടി തൂവലായ ഒരുതൈ നടാം
.
പുക മഞ്ഞും യുദ്ധകാഹളവും നിറയുമ്പോൾ
നീലചിറകുള്ള പക്ഷി ,നിൻ കാഴ്ച്ച മങ്ങരുത്
രാപ്പകലുകൾ താളം തെറ്റാതെപാറുക.

ഹേയ് പ്രാർത്ഥിക്കാം, ഭൂമി നീലച്ചിറകുള പക്ഷി
ഒരു നിശ്‌ചിത ഭ്രമണ പഥത്തിൽ
നിത്യ സഞ്ചാരിയാം വർണ്ണപക്ഷി.


up
0
dowm

രചിച്ചത്:VinodKumarv
തീയതി:22-04-2019 05:32:52 PM
Added by :Vinodkumarv
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :