സൗഹൃദം  - തത്ത്വചിന്തകവിതകള്‍

സൗഹൃദം  

ഒരു യാത്രാമൊഴിപോലും ചൊല്ലാതെ
എന്നിൽ നിന്നും നീ അടർന്നു പോകവേ..

ഒരായുഷ്‌ക്കാലം എനിക്കോർതിരിക്കാൻ
എൻ നെഞ്ചോടു ചേർത്തീടുവാൻ
നീ എനിക്കായ് തന്നൊരാ സൗഹൃദത്തിന് ഊഷ്മളമാആം
സ്വപ്നങ്ങൾ ചേർത്തു വെച്ചൊരെൻ തുകൽ സഞ്ചിയിൽ..

കാല ചക്രം തിരിഞ്ഞീടുമ്പോൾ
കാതങ്ങൾ നാം താണ്ടീടുമ്പോൾ ..

ഓർമ്മകൾ നിറയുമാ തുകൽ സഞ്ചി
എൻ മാറിലമർത്തി പൊഴിഞ്ഞുപോയൊരാ
ദിനങ്ങൾ ഓർത്തീടവേ..

പുഞ്ചിരിയും കണ്ണുനീരും പങ്കുവെച്ചതും...
പുൽമേടുകളും പൂവാടികളും താണ്ടിയതും ...
പുസ്തകത്താളുകളിൽ പുതുലോകം തേടിയതും ...
പിണക്കവും ഇണക്കവും വിശപ്പും പങ്കിട്ടതും ...

ഒടുവിൽ തളരുമ്പോൾ കാലുകൾ കുഴയുമ്പോൾ
ഒരു കൈത്താങ്ങായതും കൈ കോർത്ത് നടന്നതും ...

വിധിയുടെ കളിക്കുത്തിൽ പൊഴിഞ്ഞു പോയൊരാ കാലങ്ങൾ ..

ആ വിരൽത്തുമ്പു തരികെനിക്കു
കൈകോർത്തു നടന്നീടാം ഒരിക്കൽ കൂടി
പൊഴിഞ്ഞു വീഴുമാ ചെമ്പക പൂക്കൾ തൻ ഇടവഴിയിലൂടെ..

വസന്തവും ഗ്രീഷ്മവും ഹേമന്തവും നമ്മുക്കൊരുമിച്ചു പങ്കിടാം..

നമ്മൾ പകുത്തോരാ സ്വപ്നങ്ങൾക്കൊരു ജീവ സപന്ദനം നൽകിടാം..

മിഴിക്കോണിൽ മിന്നി മറഞ്ഞൊരാ സംവത്സരങ്ങൾ ഒരിക്കല്കൂടെ പുനർജനിപ്പിക്കാം..

വിധിതൻ ആട്ടക്കലാശത്തിൽ അകന്നുപോയെങ്കിലും
അരികിലായി നമ്മൾ എന്നും കഴിഞ്ഞീടുമീ നാം തീർത്തൊരീ ഓർമകളിൽ ..
ജീവിതം എനിക്കായ് തന്നൊരു നിധിയാണ് നീ
നിന്നെ ഞാനെൻ പ്രിയ ഇഷ്ടങ്ങളിലൊന്നായി
എൻ പ്രാണനോട് ചേർത്തീടുന്നു...



up
0
dowm

രചിച്ചത്:ജയേഷ്
തീയതി:28-04-2019 02:55:09 PM
Added by :Jayesh
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :