രാരിരം രാരി രാരോ  - തത്ത്വചിന്തകവിതകള്‍

രാരിരം രാരി രാരോ  

രാരിരം രാരി രാരോ
അച്ഛൻറെ സ്വപ്നങ്ങളയല്ലെ
അമ്മതൻ പ്രാർത്ഥനയല്ലെ
സ്നേഹത്തിൻ പൂനിധിയാം
പൊന്നുണ്ണി കണ്ണാ വാ വാ.

ഉണരുമ്പോൾ മൊട്ടിടാപൂവ്
തേൻ ചുണ്ടിൽ മുത്തമിടുമ്പോൾ
പിച്ചവെക്കും പുഞ്ചിരിചെപ്പിൽ
നിറയെ കൊലുസിൻ മേളം.

'അമ്മതൻ മാറിൻചൂടിൽ
വിരിയുന്ന വർണ്ണശലഭം
കരയുമ്പോൾ കണ്ണീരൊപ്പാൻ
'അമ്മതൻ അമ്മിഞ്ഞിപാൽ.

അമ്മുമ്മതൻ കൈപിടിക്കും
അമ്പലത്തിൽ പോയിഇരിക്കും
അമ്പോറ്റി നാമം ജപിക്കും
പാൽപായസം നുണയും.

വെള്ളാരം മണൽവാരി
മെയ്യാകെ പൊതിയുമ്പോൾ
കൊതിതീരെ തുള്ളികളിക്കാൻ
തെളിനീരിൽ കുളിവേണ്ടെ.

മുത്തശ്ശൻറെ മുറുക്കാൻചെല്ലം തട്ടികൊട്ടി കളിക്കും
കുസൃതികൾ കാട്ടി മിഠായിക്കും ശാഠ്യം.
കണ്ണെഴുതിപൊട്ടും കുത്തി
പട്ടുടുത്തു ചമഞ്ഞൊരുങ്ങി
അച്ഛൻറെ മടിയിലിരുന്ന് ചോറുണ്ണാൻ
കണ്ണാ ഓടി വാ വാ...


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ V
തീയതി:28-04-2019 11:42:08 PM
Added by :Vinodkumarv
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :