വിജനം  - തത്ത്വചിന്തകവിതകള്‍

വിജനം  

ആളൊഴിഞ്ഞു വീടുറങ്ങി
അതിഥികൾ മടങ്ങി
ആതിഥേയരും വാതിലടച്ചു
പല ദിശകളിലേക്ക്.
പ്രകാശം കെട്ടണഞ്ഞു
ആളൊഴിഞ്ഞ കസേരകളും
കിടക്കകളും സാക്ഷിയായി.
മട്ടുപ്പാവിൽ മാറപ്പെട്ടിയും
വാവലും ഒളിച്ചിറങ്ങി
പല്ലികൾ തുള്ളിച്ചാടി
എട്ടുകാലി വലകെട്ടി
കൊതുകുകൾ കടിക്കാനില്ലാതെ
മാനമില്ലാതെ കാറ്റു ചിലപ്പോൾ
ഒളിച്ചു കടക്കും
പ്രഭാതസൂര്യനെത്തും
വാതിൽ പഴുതിലൂടെ
പ്രദോഷം കഴിഞ്ഞു ചന്ദ്രികയും
ഇരുണ്ട വെളിച്ചത്തിൽ
നിഴലുകൾമാത്രം ശബ്ദമില്ലാതെ
കേൾവിയില്ലാതെ ചലനത്തിൽ.
ഇറങ്ങാനും കയറാനും
ഉറങ്ങാനും ഒച്ചവയ്ക്കാനും
നീണ്ട കാത്തിരിപ്പിൽ
വിജനമാം വീട്
ആഗ്രഹിച്ചു വച്ചതുപേക്ഷി-
ച്ചെങ്ങോ അകലങ്ങളിൽ
ഒരുനാളെത്തിയേക്കാം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-04-2019 10:48:36 AM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :