മാറ്റവും മാറ്റും
ഗീതതന്‍പുറംചാരിബൈബിള്‍മയങ്ങുന്ന
ഗാന്ധിയും മാര്‍ക്സും ആലിംഗനം ചെയ്യുന്ന
ഗ്രന്ഥപ്പുര തന്‍ ഇരുട്ടറയില്‍ പാംസു
ഗന്ധവും ജ്ഞാനവും ഒപ്പം ശ്വസിച്ചും
രക്ഷ തേടീടും മനസ്സിന്‍ തമസ്സിലേയ്-
ക്കക്ഷരജ്യോതിതെളിച്ചകാലങ്ങളില്
മുട്ടത്തുവര്‍ക്കിയില്‍ നിന്നും ആരംഭിച്ചു
കോട്ടയംപുഷ്പനാഥിന്‍ വഴിയേനീങ്ങി
ചങ്ങമ്പുഴ കടന്നെത്തി വയലാറില്‍
വിങ്ങും നിനവില്‍ നിറഞ്ഞു സ്ഫുലിന്ഗങ്ങള്‍
പിന്നെ വിമോചനം ,വിപ്ലവം ,ഇപ്പോളോ
ഖിന്നത പോക്കുവാന്‍ ഗീതയും വേദവും
കാലത്തിനൊത്തെന്റ്റെ കോലം മിനുക്കി ഞാന്‍
കാലു മുറിച്ചു ചെരുപ്പിന്റ്റെ പാകമായ്
മാറ്റമില്ലാത്തതേതുണ്ടീപ്രപഞ്ചത്തില്‍
മാറ്റുരച്ചീടുവാന്‍ ആര്‍ക്കുണ്ട് ധീരത ?
Not connected : |