വന്നു നീ - തത്ത്വചിന്തകവിതകള്‍

വന്നു നീ 

ഒരു ചെറുമഞ്ഞിന്‍ കുളിരുമായി
വന്നു നീയെന്‍ ജീവനാം വേനലില്‍
ഒരു ചെറുചോല പാട്ടു പോലെ
വന്നു നീയെന്‍ സ്മ്രിതിയിലാകെ
ഒരു ചെറുമയില്‍ പേടപോലെ
വന്നു നീയെന്‍ മന്‍മരക്കൊമ്പില്‍
ഒരു പൂര്‍ണചന്ദ്ര പൊന്നൊളിയായി
വന്നു നീയെന്‍ ജീവ വീഥിയില്‍
ഒരു വസന്തത്തിന്‍ പൂവാടിയായി
വന്നു നീയെന്‍ അങ്കണങ്ങളില്‍
ഒരു വിളവുകൊയ്യും വയലുപോലെ
വന്നു നീയെന്‍ പ്രതീക്ഷയായി
ഒരു ചെറുകാറ്റിന്‍ പൂമണമായി
വന്നു നീയെന്‍ ശ്വാസനാളിയില്‍
ഒരു പുണ്യം കണ്‍നിറക്കാഴ്ചായി
വന്നു നീയെന്‍ അക്ഷിമുമ്പാകെ
ഒരു ഗാനാമൃതം തേനൊലിയായി
വന്നു നീയെന്‍ കര്‍ണത്തിലും
ഒരു മധുവിന്‍ മാധുര്യമായി
വന്നു നീയെന്‍ നാവില്‍ നിറയെ
ഒരു വര്‍ണ്യ സ്പര്ശാനുഭൂതിയായി
വന്നുരുമ്മി നിന്നു നീയെന്നെ






up
0
dowm

രചിച്ചത്:ബോബന്‍ ജോസഫ്‌
തീയതി:06-09-2012 12:57:24 PM
Added by :Boban Joseph
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :