പൊഴിയുന്ന ഇലകൾ
മഞ്ഞ ഇല വീണപ്പൊ നീ ചിരിച്ചതെന്തെ, പച്ചിലെ? .....
ഒരു നാൾ നീയും നിറം മാറുമെന്നോർക്കാത്തതെന്തെ?
വീണ്ടും തളിർക്കുന്ന കുഞ്ഞിലെ,
കൊഴിയുന്ന ഇലകളിൽ നീ കണ്ടതെന്തെ?
പൊഴിയുന്ന ശിശിരവും വർഷവും വേനലും -
ഒരു ജന്മം കണ്ടതാണ് ഞാൻ പച്ചിലെ '
പറയാതെ വീശിയ കാറ്റോടു പോലും നറുപുഞ്ചിരി തൂകിയ നേരം,
ഇടറി വീണെൻ ഞരമ്പുകൾ:
ഞെട്ടറ്റു വീണതും ഇടനെഞ്ചിൽ
വിഷാദം ഇരച്ചു വന്നു.
എന്നിൽ പടർന്നൊരാ | വള്ളി -
പ്പടർപ്പിന്റെ ഇടറുന്ന നിശ്വാസം ഞാനറിഞ്ഞു.....
വിരഹത്തിൻ നൊമ്പരകനലെ ന്റെ ഹൃത്തിൽ നെടുവീർപ്പായി പൊഴിഞ്ഞിടുന്നു ....
പോവാതിരിക്കാൻ കഴിയില്ല ലതയൊ എന്നിലെ നേരം കഴിഞ്ഞു പോയി ....
നീയെന്നെ പ്രണയിച്ചതിനേക്കാളെത്രയൊ, നിന്നെ ഞാൻ സ്നേഹിച്ചിരുന്നു....
ഞെട്ടറ്റ് വീണൊരാ നിമിഷം മുതൽ,
മണ്ണിലേക്കെത്തുന്ന സമയം വരെ,
പിടയുമെന്നാത്മാവ് കേണിടുന്നു'
ഒരു മാത്ര കൂടെ തിരികെ തരൂ ....
ഒരു പച്ചിലയായ് പുനർജ്ജനിക്കാൻ:::
Not connected : |