നാട്ടുമാവിൻ തണലിൽ  - തത്ത്വചിന്തകവിതകള്‍

നാട്ടുമാവിൻ തണലിൽ  

നാട്ടുമാവിൻ തണലിൽ
ഓടിച്ചെല്ലുവാൻ മോഹമേറെയാണ്.
മകര മഞ്ഞുമാറി കുംഭചൂടുകൂടി.
നാട്ടുമാവിൻകൊമ്പിലേറെ
സൂര്യരശ്മികൾ പരിലസിക്കവേ,
തളിർമാവിലകൾ മന്ത്രിക്കുന്നു.
പരിമളംനിറഞ്ഞ സ്വർണ്ണ കനികൾ
ഭുജിക്കുവാൻ എത്തിയോ കിളികളും
അണ്ണാറകണ്ണനും .
ചില്ലാട്ടം ആടും പിള്ളേരും.
താഴെവീണു എനിക്കുവേണ്ടിയും
ഒരു മാമ്പഴം.
ഓടിച്ചെന്നു എടുക്കാൻ ഒരുങ്ങുമ്പോൾ
മാ മരത്തിൻ വേരിൽ ,കാല്‍വിരല്‍ തട്ടി.
ചോര പൊടിഞ്ഞു നഖം ചതഞ്ഞു
നീറവേ ചാഞ്ഞ് കിടന്ന ചില്ലകൾ
കൈതാങ് തന്നു.
പഴുത്ത മാവിലകൾ വീശിതന്നു..
മധുരിക്കുന്ന മാങ്ങതിന്നു .
ആ മരത്തണലിൽ വേദനകൾ
മറന്നുപോയി.
കളിചിരികളും പഴംപാട്ടുകളും
കേൾക്കുന്ന ചില്ലകൾ
മധുരിക്കും ഓർമ്മകൾ
പകരുന്നുയിന്നും വേദനിക്കുമ്പോൾ
തണലുകൾ.
ഓടിച്ചെല്ലുവാൻ മോഹമേറെയാണ്.


up
0
dowm

രചിച്ചത്:VinodkumarV
തീയതി:02-05-2019 07:26:37 PM
Added by :Vinodkumarv
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :