മെഴുകുതിരിജീവിതങ്ങൾ
നട്ടപ്പാതിരക്ക് ഉറക്കമുണർന്നപ്പോൾ
കണ്ടമെഴുകുതിരി നാളമായിരുന്നൊജീവിതം?
പാതി ഉരുകിയൊലിച്ച് വികൃത-
മായ മെഴുകുതിരി തണ്ടാണൊ
കടന്നു പോയ വഴിത്താരകൾ....
ആളികത്താതെ, മൗനമായി സ്നേഹിച്ച മെഴ കിന്റെ തിരിയായിരുന്നൊ, നിന്റെ പ്രണയം? ചെറുനാളമായിരുന്നെങ്കിലും
കൂരിരുട്ടിലെ കൈത്തിരി തന്നെ
യാ യി രുന്നല്ലൊ നിന്റെയീ ജന്മം.
നിന്റെ കുഞ്ഞു പ്രകാശനാളത്തിൽ
ലക്ഷ്യം കണ്ടെത്തി തിരിഞ്ഞു
നോക്കാത്തവരില്ലെ?
കരിപുരളാത്ത നിന്റെ യാ
മനസ് തന്നെയല്ലെ, കണ്ണുനീരായി
ഉരുകിയൊലിച്ചത്?
നിന്റെ യാ അശ്രുകണങ്ങൾ
തന്നെയല്ലെ, വിണ്ടുകീറി യ
ഹൃദയത്തിന്റെ കനവിനെ
മറച്ചത്. നീ ആർക്കു വേണ്ടി
ഉരുകിയൊലിച്ചുവൊ, ആ
ജന്മങ്ങളിന്നെവിടെ? ചിലരിങ്ങനെ
യാണ്, മെഴുക് തിരി പോലെ
ഉരുകി, ഉരുകി തീരും. നോവി
നെറ അലമാരയിൽ കണ്ണീരി -
നെപൂട്ടിയിട്ട് തന്റെ കുഞ്ഞു
വെളിച്ചം കൊണ്ട് മറ്റുള്ളവർക്ക്
വഴികാട്ടിയാവാൻ ....
Not connected : |