മൗനം കൊണ്ട് കവിത രചിക്കുന്നവർ - മലയാളകവിതകള്‍

മൗനം കൊണ്ട് കവിത രചിക്കുന്നവർ 

നിന്റെ മൗനം ചില സമയം കരയിപ്പിക്കുന്നു. മറ്റു ചില
പ്പോൾ ചിരിപ്പിക്കുന്നു.
മൗനം ഒരലങ്കാരമാവുന്നതെപ്പോഴാണ് ?
അർത്ഥപൂർണമായ മൗനം
പലപ്പോഴും ഒരു നിലവിളിയാണ്.
ഭ്രാന്ത് പിടിപ്പിക്കുന്ന മൗനം
മരണത്തേക്കാൾ ഭയാനകമാണ്.
എന്നു മുതലാണ് നീ മൗനത്തിന്റെ
ദുസ്വപ്നങ്ങളിൽ രാപാർക്കാൻ തുടങ്ങിയത്? എപ്പോഴാണ് നീ
നീലാകാശത്തെ പ്രണയിച്ച് തുടങ്ങിയത്.?
നിന്റെ മൗനം മനസിന്റെ വിങ്ങലാ
ണെന്ന് ആർക്കാണറിയാത്തത്?
കടലിന്റെ ആഴപരപ്പോളം വരുമൊ
നിന്റെ ഹൃദയത്തിലെ മൗനം ?
ചിലരങ്ങിനെയാണ്, മലവെള്ളപ്പാച്ചിൽ പോലെ വന്ന്
മൗനത്തിന്റെ വാൽമീകത്തിൽ
ഒളിച്ചിരിക്കും. മൗനം കൊണ്ട്
കവിത രചിക്കുന്നവർ.....


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:03-05-2019 10:22:46 PM
Added by :Rajeena Rahman.E
വീക്ഷണം:812
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :