കറുത്ത കൈകള്‍ - തത്ത്വചിന്തകവിതകള്‍

കറുത്ത കൈകള്‍ 

തിന്മയുടെ കറുത്തകൈകള്‍
വീണ്ടും ഉയരുന്നു ...
നന്മയുടെ ശേഷിക്കും
ഭാഗം അറുത്ത്‌ മാറ്റാന്‍
കേന്‍സറിന്‍ രോഗാണു പോലെ
ഓരോരോ ഭാഗങ്ങളായി
കീഴടക്കുന്നു ....
കാറ്റില്‍ പറക്കുന്ന
അപ്പൂപ്പന്‍ താടി പോല്‍
ഒരു സ്ഥലത്ത് നിന്ന്
മറ്റൊരിടത്തെക്കായി
ഇനി നന്മയുടെ
വിത്തുകള്‍ പാകുക
തിന്മയുടെ കറുത്ത കൈകള്‍
മുറിച്ചു മാറ്റുവാന്‍ ........


up
0
dowm

രചിച്ചത്:
തീയതി:06-09-2012 07:33:20 PM
Added by :Dheeraj das[Mangad]
വീക്ഷണം:212
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :