ഒരു സംഘർഷം - തത്ത്വചിന്തകവിതകള്‍

ഒരു സംഘർഷം 

ഒരു സംഘർഷം
കവിയും കാമുകനുമായി ഒരു സംഘർഷം.
പറയാം ,കൂടുതൽ സ്നേഹം ആരിലെന്ന്.
ചെളിക്കുഴിയില്‍ കവികണ്ടാതാമരപ്പൂവ്.
മനോരാജ്യങ്ങളിൽ തടാകത്തിലെ റാണിയാണ്.
അളക്കാനൊക്കാത്ത സ്നേഹകിരണങ്ങളിൽ
പൂചൊടിയിൽ സപ്തവർണങ്ങൾ വിതറി
പുഷ്‌പദളങ്ങളിൽ തുഷാരങ്ങൾ മിന്നി
ആ പൊയ്കയിൽ പച്ചതാലങ്ങളിൽ
ഓളങ്ങളാം കുപ്പിവളകളും കിലുങ്ങി.

കാറ്റിലാടുംആ മനോഹരപുഷ്പത്തിൻ
മാദനസുഗന്ധം അറിഞാകവി
സ്നേഹം മകരന്ദം നുകരുന്ന,
ശലഭങ്ങളെ സൃഷ്‌ടിച്ചു നൽകി.
ഇത്രയും ചന്തമേകി സ്നേഹിച്ച
കവിതൻ മനോഭാവങ്ങൾ പൊടുന്നനെമാറി
അടർത്തി എടുത്തുവോ കാമുകിക്കായി.
മനോവ്യഥയോടെയോ പരമാനന്ദമോടയോ?
അറിയില്ല ,കവി ജയിച്ചോ,കാമുകൻജയിച്ചോ.?
Vinod Kumar V


up
0
dowm

രചിച്ചത്:VinodkumarV
തീയതി:08-05-2019 09:40:41 PM
Added by :Vinodkumarv
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :