ക്രൂരൻ ഈ കാറ്റ്  - തത്ത്വചിന്തകവിതകള്‍

ക്രൂരൻ ഈ കാറ്റ്  

ക്രൂരൻ ഈ കാറ്റ്
കാറ്റേ നിൻ ചൂളംവിളി കേട്ടപ്പോൾ
ചോലമരത്തിൻ നീട്ടിയ കൈചില്ലകൾ
നിന്നെ മാടിവിളിച്ചു ...നിന്നെ മാടിവിളിച്ചു.
മാൺപെഴു0 പൂക്കൾക്ക് ചുംബനമേകു
വൃണിതമാം കരിയിലകൾ തഴുകിമാറ്റു.

ആരുമില്ലാതെ ഏകയായി നിൽകുമ്പോൾ
ഇച്ഛിച്ചത് നിന്നോടൊപ്പം കൈപിടിച്ചു
സ്നേഹത്തിൻ വിത്തുകൾ മണ്ണിൽ വിതറാൻ.
പക്ഷെ നിൻറെ കണ്ണിലെ,
ഇരുൾമേഘങ്ങൾ അടുത്തുവന്നപ്പോൾ ചുറ്റും
പക്ഷികൾ കരഞ്ഞുപാറുന്നു ....

പൊട്ടിച്ചിരിച്ചു നീ ഈ തടിയിൽ പുണർന്ന്
ഗളഹസ്തമോടെചുറ്റിക്കറക്കി എല്ലാം കവർന്ന്
നദിയിലേക്ക് മുക്കിതാഴ്ത്തുമ്പോൾ ,
ശക്തനായ നിന്നോട് ആരും ചോദിക്കാനില്ല.
പക്ഷെ,കെല്‌പുള്ള എൻറെ വിത്തുകൾ മുളക്കും.
Vinod Kumar V


up
0
dowm

രചിച്ചത്:VinodkumarV
തീയതി:10-05-2019 02:03:25 PM
Added by :Vinodkumarv
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :