പൈതൃകം  - തത്ത്വചിന്തകവിതകള്‍

പൈതൃകം  

നടയിലെ പൂരം
പറമ്പത്തെ പൂരം
മാനത്തുംപൂരം
തീ പാറും പൂരം
വർണങ്ങൾ പാറും
മഴക്കുടകൾ
തീക്കുടകൾ
തീ വെട്ടിയും
പൊട്ടിയും
രാത്രി പൂരം
പകൽ പൂരം
ശക്തന്റെ പൂരം
വിദേശിയുടെ പൂരം
സ്വദേശിയുടെ പൂരം
നാട്ടാരുടെ പൂരം
പൊടിക്കാറ്റിലും
വെയിലത്തും
ദേവതകൾ പിരിയുമ്പോൾ
കാത്തിരിക്കാം ഇനിയും
മേടം വരാൻ.
പൂരക്കാരെല്ലാം
കഴിഞ്ഞ മണിക്കൂറുകൾ
ഓർത്തും പറഞ്ഞും
പിരിയാനൊരുങ്ങി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-05-2019 12:10:36 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :