ഓട്ടോഗ്രാഫ് - മലയാളകവിതകള്‍

ഓട്ടോഗ്രാഫ് 

ഒരു കിനാവിന്റെ നീല
രജനിയിൽ,ശോകമൂകയായ്
പാടിയതാര്? ഇരുളിന്റ
കാഹളധ്വനിയാൽ ഉടലാകെ,
കോരിത്തരിച്ചതെന്തെ?
സ്മൃതികളിൽ തൂകരസ്പർശമായ്
ആനന്ദിച്ചിടുന്നെൻ ഹൃത്തടം.
ഒരു മയിൽപ്പീലിയും ഓട്ടൊ ഗ്രാഫും വിറക്കുന്ന അക്ഷരങ്ങളും
എന്നോർമയിൽ തെളിഞ്ഞിടുന്നു
സ്നേഹത്തിൻ ലാവയാൽ മനമാകെ
മാകെ ഉരുകുന്നെൻ സ്മരണകൾ
കഴിഞ്ഞതും, കൊഴിഞ്ഞതുമായ
വർഷങ്ങളിലെ ത്രയൊ വദനങ്ങൾ
വിടർത്തിടുന്നു.''
മോഹങ്ങൾ ആശകൾ .പ്രണയങ്ങൾ
എല്ലാം വിരിഞ്ഞിടുന്നു ...
ചിരിയും 1 കണ്ണീരും നൊമ്പ'രങ്ങളും എല്ലാം എൻ
ചിത്തത്തിലിന്നു തെളിഞ്ഞിടുന്നു.
കാണാൻ കൊതിച്ച കാലവും
മറക്കാനാശിച്ച നിമിഷങ്ങളും
എല്ലാം ഒന്നൂടെയോർക്കാൻ
അഭിലഷിച്ചീടുന്ന ഓട്ടൊ ഗ്രാഫും.


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:14-05-2019 08:53:13 PM
Added by :Rajeena Rahman.E
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :