വെറും കാഴ്ച        
    കെട്ടുകാഴ്ചകൾ അധികാരമായും
 സ്വത്തായും മാറുമ്പോൾ 
 കാണികൾ പിരിയും വഴിപാടു-
 കഴിഞ്ഞപോലെ.
 ഓർമകൾ പിന്മാറുമ്പോൾ പിന്നയും 
 യാഥാർഥ്യം 
 കാൽച്ചുവട്ടിലെ മണൽ വഴുതി-
 പ്പോകും പോലെ.
 കെട്ടുകാഴ്ചയുമായിനിയുമവർ 
 വരാൻ വർഷങ്ങളെടുക്കും
 സ്വന്തമാക്കിയതിൽനിന്നൊഴിയാനും 
 ചിലവാക്കാനും ക്ഷതമേക്കാനും. 
 
      
       
            
      
  Not connected :    |