അകലം തേടി - തത്ത്വചിന്തകവിതകള്‍

അകലം തേടി 

ഇന്നലെ തൈമാവ് വെട്ടാൻ തുടങ്ങിയപ്പോൾ
മരക്കൊമ്പിലിരുന്നു ചിലച്ച കിളികൾ
കൂടുകൾവിട്ടെങ്ങോട്ടോ പറന്നുപോയി.
ആ മരം വെട്ടി മരിച്ചുപോയ വല്യമ്മയുടെ
ചിതയിലടുക്കി കത്തിച്ചു ചാരമാക്കി.
പാവം കിളികൾ അടക്കം കഴിഞ്ഞു
തീയും പുകയും അടങ്ങിയപ്പോൾ
ചുറ്റുവട്ടത്തു ചിലച്ചു വന്നെത്തി.
താഴയിറങ്ങി നടന്നപ്പോൾ പൊട്ടിയ
മുട്ടകളും ചിതറിയകൂടും കണ്ടിത്തിരി
നേരം നോക്കി ചികഞ്ഞിട്ടു നെടുവീർപ്പിലെന്നപോലെ
എങ്ങോട്ടേക്കോ പറന്നകന്നു നഷ്ടം സഹിക്കാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-05-2019 01:42:28 PM
Added by :Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :