ഞാനും നീയും - തത്ത്വചിന്തകവിതകള്‍

ഞാനും നീയും 

അന്ന്, വാകമരച്ചോട്ടിൽ
തളിർത്തതായിരുന്നോ
നിന്റെ പ്രണയം?
പരീക്ഷാ ചൂടിലും
കൈപിടിച്ച് കയറിയ
കാമ്പസിന്റെറെ കയറ്റി -
റക്കങ്ങളായിരുന്നൊ,
നിന്റെ പ്രണയം?
നോവുകൾ ലാവ പോലെ
ഉരുകി ഒലിച്ചതാണൊ
നിന്റെ പ്രണയം?
ഉയർന്ന പാറക്കെട്ടിൽ -
കൈ പിടിച്ച് കയറ്റിയ _
വിദ്യുത് പ്രവാഹമാണൊ,
ആദ്യത്തെ പ്രണയം?
സ്വപ്നങ്ങളെ, നീലാകാശത്തോളം
വളർത്തിയതാണോ,
നിന്റെ പ്രണയം?
ചുറ്റിലുള്ളതൊന്നും കാണാത്ത -
അന്ധതയാണൊ.,
നിന്റെ പ്രണയം?


പിന്നെ, വീടിനു ചുറ്റും
തീയാളി കത്തിയപ്പോഴും
നിന്നെയോർത്ത് വിലപിച്ചു.
അതായിരുന്നൊ,
എന്റെ പ്രണയം?
പ്രളയം കഴുത്തറ്റം വരെ,
മൂടിയപ്പോഴും രക്ഷക്കായ്,
നിന്റെ കരങ്ങൾ തിരഞ്ഞു
അതായിരുന്നൊ,
എന്റെ പ്രണയം?


തിരഞ്ഞു കൊണ്ടേയി-
രുന്നു, പ്രണയത്തെ .
കവിത യൂറുന്ന മനസിലും
നീര് പെയ്യുന്ന മിഴിയിലും,
മുള്ള് കൊണ്ട, ഹൃദയത്തിലും -
കണ്ടെത്തിയില്ല ....
അക്ഷരങ്ങളും, രൂപങ്ങളും
ഇല്ലാത്തതാണ് പ്രണയം.
പ്രണയത്തിന്റെ അവസാനം
മരണം മാത്രമാണ്.
വിഡ്ഢികളുടെ പ്രണയം!


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:24-05-2019 03:19:32 PM
Added by :Rajeena Rahman.E
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me