ബലിയാട്  - തത്ത്വചിന്തകവിതകള്‍

ബലിയാട്  

ശാസ്ത്രത്തെ ബലിയാടാക്കി
വിശ്വാസിയും അവിശ്വാസിയും
മുതൽകൂട്ടിയും കരുത്തുകൂട്ടിയും
ശാന്തമേഖലകൾ, വനങ്ങൾ,
സമുദ്രങ്ങൾ, നദികൾ,ചാലുകൾ
ഉദ്യാനങ്ങൾ, വഴികൾ മാത്രമല്ല
ആകാശവും ഭൂമിയും
മാലിന്യ സങ്കേതമായി.
ലോകം പിടിച്ചടക്കുമ്പോൾ
പരാജയപ്പെടുന്നവർ
മനുഷ്യവംശവും പിന്നെ
അവരുടെ പിൻഗാമികളും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-05-2019 07:44:51 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :