മേഘഗവ്യം - തത്ത്വചിന്തകവിതകള്‍

മേഘഗവ്യം 

മേഘഗവ്യം
ഒരുപക്ഷെ ഈ ഭൂമിയിൽ
എനിക്ക്‌ ദിവ്യ സിദ്ധികിട്ടിയാൽ ,
ഭൂസ്വാമികൾ അറിയാതെ
മണ്ണിൽ പാനീയപാത്രങ്ങൾ തീർക്കും .
ഗിരിശിഖരങ്ങളിൽ കയറി
ദിക്പാലന്മാർ അറിയാതെ
മേഘങ്ങളെ നിങ്ങളെ പാൽപേടയാക്കും .
ധരാധരങ്ങളിൽ തട്ടി ചിതറാതെ
ധൂമധൂളികളിൽ മലിനമാകാതെ
എൻ കൈകളിലെ പാനീയ പാത്രത്തിൽ വാങ്ങും .
ഈ മേഘങ്ങൾ നവനീതമല്ലോ
കാത്തിരിപ്പൂ നികുഞ്ജങ്ങളിൽ ജീവജാലങ്ങൾ ,
നഗ്നരാ൦ മെലിഞ്ഞ പുണ്യനദികൾ .
ഇരുണ്ട ഭൂഖണ്ഡങ്ങളിൽ മാനവ ഹൃദയങ്ങൾ .
ഈ സ്നേഹഗവ്യം ഇങ്ങനെ നൽകി
ആനന്ദാനുഭൂതിയിൽ പാൽപേടകൾ,
പാനീയപത്രങ്ങൾ തീർത്തും ..
അലഞ്ഞു സ്വപ്നം കണ്ടുനടക്കും
മധുരം അമൃതം ഈ മേഘഗവ്യം .
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:29-05-2019 04:07:53 PM
Added by :Vinodkumarv
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :