“നല്ലവൻ” - തത്ത്വചിന്തകവിതകള്‍

“നല്ലവൻ” 

‘മുതലാളി നല്ലവനാണ്
സത്യസന്ധനാണ്
വലിയ വിശ്വാസിയാണ് ‘
ഗുണ്ടകൾ പറയുന്നു
വാടകക്കൊരു താമസം
വീടറിയില്ല, പേരറിയില്ല
കരാറുപണി കഴിഞ്ഞു
ഭയപ്പെടുത്തി ഒന്നും തരാതെ
‘മുതലാളിക്കെല്ലാവരെയും
അറിയാം’ എന്നു പറഞ്ഞു
മുങ്ങുന്ന സംസ്കാരം.
വേണമെങ്കിൽ വീട്ടുകാരനെയും
ബന്ധനസ്ഥനാക്കും, കൊല്ലും
മുതലാളി ശരിയാക്കുമെന്നും
താക്കീതു നൽകും.
നിയമം കയ്യിലെടുക്കുന്ന
മുതലാളിമാർക്കെങ്ങനെ
സർക്കാർ കരാർ നൽകും
സുരക്ഷക്കാർ നിശബ്ദമാകും.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-05-2019 04:39:49 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :