വീട് ഗർഭംധരിക്കുന്നു
തീൻമേശയിൽ
വച്ച്
ഒരു വീട്
ഗർഭം
ധരിക്കുന്നു.
പടിഞ്ഞാറ് നിന്ന്
കിഴക്കോട്ടു-
ചരിഞ്ഞ ഭാഗത്ത്
മകന് വേണ്ടിയും.
വടക്ക് ദിക്കിന്
അഭിമുഖമായി
മകൾക്ക്
വേണ്ടിയും
വീടൊരു
അമ്മയാവുന്നു .
ഒരൊറ്റ വീട്ടു
പേരിൽ നിന്ന്
ആ അമ്മ
ഒരു
തറവാട്
മാത്രമാവുന്നു.
ടെറസിലേക്ക്
തേങ്ങ
വീണതിൽ
തറവാട് വീട്
മകന്റെ
വീടിനോടും,
ശിശിരകാലത്ത്
തറവാട്
വീടിനോട്
മകളുടെ വീടും
കൊമ്പ്
കോർക്കുന്നു.
അങ്ങനെ-
യങ്ങനെ
പരസ്പരം
തൊടാവുന്ന
അകലങ്ങളിലും
വെവ്വേറെ
ഗോളങ്ങളിലേക്ക്
അവ
പിരിഞ്ഞു
പോവുന്നു..
......................
വിനീഷ്
Not connected : |