സെക്സ് ഡോൾസ്‌  - തത്ത്വചിന്തകവിതകള്‍

സെക്സ് ഡോൾസ്‌  

സെക്സ് ഡോൾസ്‌
വില്പന ആദായ വില്പന
പാവകൾ കളി പാവകൾ
ആദ്യമൊക്കെ മിന്നും കുപ്പായമിട്ടു
ആടുന്ന പാവകൾ ചിരിക്കുന്ന പാവകൾ
ഇത്തിരി തുണിമാറിയൽ ലജ്ജിക്കുന്ന പാവകൾ
അത്യാര്‍ത്തികൂടിയ ഉപഭോക്തൃലോകo
എല്ലാം ഇവിടെ പ്രദർശന വസ്തുക്കൾ
വശീകരിക്കുന്ന മെഴുകുമേനികൾ
ഒരു വ്യാപാരമുദ്രയോടെ
വില്പനയ്ക്ക് ഒരു സംസ്കാരം
ഇത് ബന്ധങ്ങളുടെ വിൽപ്പനയാണ്
ഇത് ആത്മീയതയുടെ വിൽപ്പനയാണ്
ഇത് വികാരങ്ങളുടെ വിൽപ്പനയാണ്
സിരകളിൽ ശീഘ്രമാകാമക്രീഡകൾ
കളിപാവകളെ പുണർന്നുകിടക്കുന്നു.
മനുഷ്യ സംസ്കാരം ഇനിയെവിടെ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:30-05-2019 01:03:21 AM
Added by :Vinodkumarv
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :