ഉള്ളറിയാതെ  - തത്ത്വചിന്തകവിതകള്‍

ഉള്ളറിയാതെ  

സ്നേഹം പിടിച്ചുപറ്റാൻ
നീയുമായടുത്തത് നിന്റെ
മനസ്സു ചോദിച്ചറിയാതെ.
സ്നേഹം പകുത്തെന്നോട്
നീയനുതപിച്ചതോ
സഹതപിച്ചതോ
എന്റെ സ്വാർത്ഥത
വേദനിക്കാൻമാത്രമായി.

നിന്റെയോർമകൾ എന്നു-
മെനിക്കു മുള്ളുവിതയ്ക്കുമെങ്കിലും
ഒരിക്കലും മറക്കാതെ
കരിംതിരി കത്തുന്ന
ഒരു മെഴുകു തിരി പോലെ.
നേരത്തെയറിഞ്ഞിരുന്നെങ്കിൽ
എന്നോടു പറഞ്ഞിരുന്നെങ്കിൽ
അകലങ്ങളിൽ വിരിയുന്ന
പൂവുപോലെ കണ്ണുകളുടെ
ആസ്വാദനത്തിനപ്പുറം
സ്വപ്‌നങ്ങൾ ഒരിക്കലും
തിരി കൊളുത്തുമായിരുന്നില്ല.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-05-2019 08:35:33 AM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me