ചരമകുറിപ്പുകൾ - തത്ത്വചിന്തകവിതകള്‍

ചരമകുറിപ്പുകൾ 

ചോല മരങ്ങൾ മുറിക്കുന്നു
ചോരപുല്ലുകൾ കിളിർക്കുന്നു
കാറ്റും മഴയും പുഴയും നിലക്കുന്നു
തീതുപ്പും സർപ്പങ്ങൾ വാപൊളിച്
ഓരോ മുട്ടകൾ നക്കിഗ്രസിക്കുന്നു
തള്ള കിളികൾ കരഞ്ഞു പറക്കുന്നു
ഭൂമിക്കു പട്ടട ഒരുക്കിയ നമ്മൾ
നമ്മുടെ ചരമകുറിപ്പുകൾ എഴുതുന്നു.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ് കുമാർ വി
തീയതി:05-06-2019 04:21:01 PM
Added by :Vinodkumarv
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :