കമ്മീഷൻ
കമ്മീഷനുകൾ ഒരുപാടു-
മനുഷ്യരെ വലയ്‌ക്കാൻ.
എല്ലായിടത്തും ഓടിച്ചു
കടലാസ്സുകളുണ്ടാക്കി
ഫയലുകളിലാക്കി.
ദിവസേന മുണ്ടുമുറുക്കി
സർക്കാരാഫീസുകളുടെ
വരാന്തയിൽ, ഇരന്നും
കൈക്കൂലിയുമായി
ഉത്തരമില്ലാതെ
സമാധാനമില്ലാതെ
വർഷങ്ങളായി
മനോവേദനയിൽ
പരിഹാരമില്ലാതെ
കെണിയിൽ പെട്ടു
തീരാത്ത പടവെട്ടി
മരിക്കുന്നവരും
ജീവിക്കുന്നവരും
സ്മാരകങ്ങളായി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|