പാറി പറക്കട്ടെ പൂമ്പാറ്റകൾ  - തത്ത്വചിന്തകവിതകള്‍

പാറി പറക്കട്ടെ പൂമ്പാറ്റകൾ  

പാറി പറക്കട്ടെ പൂമ്പാറ്റകൾ
പൂവനം ആകട്ടെ വിദ്യാലയം
ചിരിച്ചും കളിച്ചും ചിന്തിച്ചും
നേടുക അറിവിൻ അദ്ധ്യായങ്ങൾ
ആശംസകൾ ആശംസകൾ.

അപ്പോൾ ജാഗരൂപരാകുക ,
ആകുഞ്ഞു തോളിൽ പുസ്തക
ചുമടുകൾ കൂടുമ്പോൾ ,
നടുവളഞ്ഞു മുഖം കുനിച്ചും
സ്വപ്‌ന പടവുകളിൽ കയറുമ്പോൾ
ആ ചിറകാൽ പറക്കാൻ കഴിയാതെ
വഴികൾ തെറ്റി ,ദൂരക്കാഴ്ച മങ്ങി
ചിലർ വീശിയടിക്കു൦ കാറ്റിൻ വേഗതയിൽ .
നിറ ഭാവങ്ങൾ മങ്ങിവീഴുന്നു .

പാറി പറക്കേണ്ട പൂമ്പാറ്റകൾ.
"വീഴുന്നത് തോൽവിയല്ല" നിറങ്ങൾമങ്ങുന്നതും
തരംതിരിക്കൽ അല്ല ..
ആ ചിറകുകൾ തലോടൂ ,
ഒരു വാക്കായി ഉയർന്നു പറക്കാൻ
മനസിന് ശക്തി പകരൂ.
ഒത്തിരി ഉദ്യാനപാലകരുള്ളപോൾ
പാറി പറക്കട്ടെ പൂമ്പാറ്റകൾ .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:06-06-2019 02:52:48 AM
Added by :Vinodkumarv
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :