മഴയുംകടലും    - തത്ത്വചിന്തകവിതകള്‍

മഴയുംകടലും  

മഴയുംകടലും


തിമിർത്തുപെയ്യുന്ന മഴയും
ഇളകി ഉയരും താഴുംകടലും
കമിതാക്കളാണ് ,അവർപുണർന്ന്
മദിച്ച്‌രസിക്കുമ്പോൾ കാർമേഘവാനം
ഗർജ്ജിച്ചിരുന്നു..


കടിഞ്ഞാൺ ഇല്ലാത്ത ബന്ധമാണ്
ഹരിതശോഭയാം ആ കരയെ
തുടരെ തുടരെ കടൽ മറന്നു.
വഞ്ചിയും വലയും കൈക്കലാക്കി.
ഉയർന്നു വീശിയാതിരകളിൽ പുലിമുട്ടുകൾ
എല്ലാം ചിന്ന ഭിന്നമായി..


ചേറിൽ കര നാറി പഷ്ണിയായി.
കരതൻ കണ്ണീരു കാണാതെ ,
അലറുംകടലും പൂതനപോലെയാ പെരുമഴയും,
ഓർക്കണം കുടിലിൽ പെണ്ണൊരുത്തി
കടലിൽ പോയ പ്രിയ
അരയനെകാത്തിരിപ്പാണ് .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:12-06-2019 11:42:08 PM
Added by :Vinodkumarv
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :