ആചാര്യന്മാർ  - തത്ത്വചിന്തകവിതകള്‍

ആചാര്യന്മാർ  

ചിഹ്നങ്ങൾ വച്ചുപൂജിച്ചാധികാരമാളുന്നവർ
വിമർശനാതീതമെങ്കിൽവിശ്വസിച്ചുവന്നവർ
ക്രൂശിക്കപ്പെടുമ്പോൾ ജനാധിപത്യം
തിരിഞ്ഞു നിന്നാൽ പിന്നെയെന്തു ഗതി.

ജനാധിപത്യത്തിലെ ഏകാധിപതികൾ
ഒരുമിച്ചു വിലസുന്ന ഭരണകൂടങ്ങൾ
പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യൻ
സഭാവിപ്ലവങ്ങളെ വിളിച്ചു വരുത്തി
കാവിയും കുപ്പായവും കഴുകി വൃത്തി-
യാക്കേണ്ട കാലമിവിടെതന്നെ.

വേദങ്ങളെല്ലാം ശൂദ്രനെയും
താഴെയുള്ളവരെയും നിന്ദിച്ചതിൽ
ആദിശങ്കരൻ വന്ദിച്ചതു ചട്ടമ്പി-
തിരുത്തിയതിനെയും .
മൂടിവച്ചു വായടപ്പിക്കുന്ന
ദിവസങ്ങളിന്നുമീമണ്ണിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-06-2019 09:34:12 AM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :