ജലകുംഭി നിന്നെ എനിക്കിഷ്ടമാണ്
ജലകുംഭി നിന്നെ എനിക്കിഷ്ടമാണ്
മൂടൽമഞ്ഞിൽ കണ്ണാടിപ്പുഴയിൽ
ജലകുംഭി നീ കുമ്മിയാടി നീരാടി ,
നിന്നെ കണ്ട് നങ്കൂരമിട്ടു ഉറ്റുനോക്കി
തുഴയാൽ നീനെ ഞാൻ തൊട്ടുപോയി.
എൻ വഞ്ചിക്കരികെ നീന്തി വന്നപ്പോൾ.
അതുകണ്ട് കടവിലെ പെണ്ണുങ്ങൾ
കളിയാക്കിചിരിച്ചു ..
ആണുങ്ങൾ എല്ലാരും കൂവിവിളിച്ചു.
വഞ്ചിക്കാരെല്ലാം ആർപ്പൂവിളിച്ചു .
നീ ആ കരയിൽ അധികപ്പറ്റായി.
ആർദ്രമാം കിളുന്തില കൈ പിടിച്ചു
ആലോലം വഞ്ചിക്കുളിൽ അടുത്തിരുന്നു
ആപാദകേശം നനഞ്ഞ നിൻ മേനിയിൽ
കുളിർ പുഞ്ചിരിപ്പൂക്കൾ കണ്ടു ,നിന്നെ
പുണർന്നു നിൻ ചുണ്ടിൽ മുത്തമിട്ടു .
കുങ്കുമ പുലരിയിൽ കിളികൾ മംഗളം
പാടി പറന്നുവന്നു , തുഴയെറിഞ്ഞു
നിന്നോടൊത്തു മെല്ലെ മുന്നോട്ടുപോയി.
വിനോദ് കുമാർ വി
Not connected : |