തിരിഞ്ഞുകൊത്തുമ്പോൾ  - തത്ത്വചിന്തകവിതകള്‍

തിരിഞ്ഞുകൊത്തുമ്പോൾ  

മൂടി വയ്ക്കുന്നഅവിഹിത ബന്ധങ്ങൾ
എല്ലാ സുഖങ്ങൾക്കും അന്ത്യം കുറിച്ച്
ഒരുദിവസം കൊട്ടാരവും കുടുംബവും വിട്ട്
നിയമക്കുരുക്കിലകപ്പെട്ടയാൾ
തേടിനടക്കുന്നവരിൽ നിന്നും
എവിടെയോ ഒളിച്ചു കളിക്കുമ്പോൾ
കഥകളേറെ പറഞ്ഞും എഴുതിയും
ആഘോഷമാക്കി പൊതുനിരത്തിൽ

പണ്ടത്തെ തീക്കനൽ കത്തിയെരിഞ്ഞു
നശിപ്പിക്കുന്നതു മാതാപിതാക്കളെയും
നിയമത്തിൽ കെട്ടിത്തൂക്കിയ കുടുംബത്തെയും
കെട്ടിപ്പൊക്കിയതെല്ലാം ദുരന്തമായി.

സത്യം മരിക്കാതെ, വയസ്സാകുമ്പോൾ
വയസ്സായവരെ കുരുക്കിലാക്കാൻ
കുഞ്ഞുങ്ങളുടെ ലീലാവിലാസങ്ങൾ
അതിരുകടന്നസ്നേഹാന്തരീക്ഷത്തിൽ.




up
0
dowm

രചിച്ചത്:മോഹൻ .
തീയതി:22-06-2019 10:24:59 AM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :