കൃഷ്ണാർജ്ജുനം - ഇതരഎഴുത്തുകള്‍

കൃഷ്ണാർജ്ജുനം 

മിഴിതുറക്കാതെൻ മാനസകോവിലിൽ
ഞാൻ കാണും പുണ്യത്തെ തിരിച്ചറിഞ്ഞു ....

എന്നാത്മാവിനെ ആനന്ദവീഥിയിൽ
കൂടെ നയിച്ച നീ എന്റെ പുണ്യം...

മിത്രമതോ എന്റെ സോദരനോ എൻ്റെ
പ്രാണനേക്കാളേറെ വിലമതിപ്പൂ ...

ആ മുഖദർശനം എന്നുമെൻ സ്വപ്നമായ്
ആ കരസ്പര്ശവും തീരാത്ത മോഹമായ് ...

നിദ്രയിലെന്നുമെൻ സ്വപ്നമായ് വന്നും
ജീവിതപാതയിൽ എൻ തണലായും

ഒരു നറുപൂവിൻ നൈർമ്മല്യമോടെയും
ഉദയരശ്മിതൻ പൊൻപ്രഭയാലും

എനിക്കായൊരുക്കിയ ഈ പുതു ജീവിതം
ഇനിയെന്നും സ്വർഗമായ് മാറുകില്ലേ?


up
0
dowm

രചിച്ചത്:
തീയതി:22-06-2019 04:17:57 PM
Added by :SUBIN VAZHUNGAL
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me