ദഹിക്കാതെ  - തത്ത്വചിന്തകവിതകള്‍

ദഹിക്കാതെ  

നിശബ്ദമായ ഒരു കൂട്ടം
തോൽവിയിലും ജയത്തിലും ഒരുപോലെ
ഒന്നും കിട്ടാതെയും ആഗ്രഹിക്കാതെയും
സമരം ചെയ്തും ശിക്ഷയനുഭവിച്ചും
ചോരയൊലിപ്പിച്ചും പട്ടിണിയിൽ കഴിഞ്ഞ
കാലം അയവിറക്കി ആദർശങ്ങളിൽ

പുസ്തകങ്ങളിലും കൃഷിയിലും
സ്വന്തം കുടികളിലൊതുങ്ങി
പദവികളൊന്നുമില്ലാതെയും
അധികാരക്കൊതിയില്ലാതെയും
ഒരുസാധാരണക്കാരനായി.
ശുഭ പ്രതീക്ഷയിൽ കഴിയുന്നവർ.

നേതാക്കളുടെയും മക്കളുടെയും
സുഖലോലുപതയും അഴിമതിയും
മറ്റുള്ളവരോടു താരതമ്യപ്പെടുത്താതെ
ഒട്ടും ദഹിക്കാതെ തിരോധാനഭയത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-06-2019 09:21:27 AM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :